Home HEALTH നിങ്ങൾ രാത്രി മുഴുവൻ ഫാനിട്ട്‌ ഉറങ്ങുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക

നിങ്ങൾ രാത്രി മുഴുവൻ ഫാനിട്ട്‌ ഉറങ്ങുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക

വേനൽക്കാലമായതിനാൽ ഫാനില്ലാതെ മുറിയിൽ ഇരിക്കുന്നതു നമുക്കൊന്നും ആലോചിക്കാൻ പോലും പറ്റില്ല. അത്രക്കുണ്ട്‌ ചൂട്. എന്നാൽ ഫാനിന്റെ അടിമകളാകുന്നത് അത്ര നല്ല കാര്യമല്ലന്നാണ് പഠനങ്ങൾ പറയുന്നത്‌.

എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് ഫാൻ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാറില്ല എന്നത്. അത്‌ വെറും കാറ്റ്‌ മാത്രമാണ് നമുക്ക്‌ തരുന്നത്‌. അന്തരീക്ഷത്തിൽ എന്താണോ അതായിരിക്കും ആ കാറ്റിലും പ്രതിഫലിക്കുക. ചൂടാണെങ്കിൽ ചൂട്‌ കാറ്റ്‌, തണുപ്പാണെങ്കിൽ തണുത്ത കാറ്റ്‌.

നമ്മളെ സംബന്ധിച്ചിടത്തോളം ചൂടായാലും തണുപ്പായാലും തലയ്ക്കു മുകളില്‍ ഫാന്‍ കറങ്ങണം. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത ശീലത്തിന് അടിമകളായവര്‍ പവര്‍ക്കട്ട് സമയത്ത് അഡ്ജസ്റ്റ് ചെയ്യുന്നത് ഏറെ പ്രയാസപ്പെട്ടാണ്. അതുപോലെ രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. പെഡസ്റ്റല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ് ഉചിതം. ശരീരം മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍.

അതുപോലെ നഗ്‌നശിരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകുമെന്നും പറയുന്നു. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാശം വലിച്ചെടുത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. മൂക്കടപ്പ്‌, തൊണ്ടവേദന പോലെയുള്ള അസുഖം പിടിപെടാം. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.

Also Read :  സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു