തറവാട്ട് മുറ്റത്തെ പാലത്തറയിൽ ഞാൻ
ദീപം കൊളുത്തി തൊഴുതു നിന്നു
കുലദൈവങ്ങളേ എന്നെ കാത്തുകൊള്ളേണമേ
കുടുംബ ബന്ധങ്ങളെ കാത്തു രക്ഷിക്കണേ
കുണ്ടോർ ചാമുണ്ഡീയെൻ ചിന്താ ശകലങ്ങൾ
നേർവഴിക്കാക്കി നീ കാത്തുകൊള്ളേണമേ
ഗുളികൻ തറയിലെ മണ്ണ് നീ കാക്കണേ
കുടുംബത്തിലൈശ്വര്യം നിലനിർത്തണേ
അപരാധമെന്തെല്ലാം ചെയ്തുവെന്നാകിലും
എല്ലാം പൊറുത്തെന്നെ അനുഗ്രഹിച്ചീടണേ
നാളത്തെ നാളിൽ തറവാട്ടു മുറ്റത്തു
വന്നനുഗ്രഹിച്ചീടണേ ദൈവങ്ങളേ
മക്കളെയെല്ലാം അനുഗ്രഹിച്ചീടണേ
മൂത്ത പൈതങ്ങളെ സംരക്ഷിക്കണേ
വീട്ടിലും നാട്ടിലും ഐശ്വര്യം വരുത്തണേ
ആരോഗ്യമുള്ളൊരു ജീവിതം നൽകണേ
കുലദൈവമേയെൻ കുറത്തിയമ്മേ
നീയെന്നെ കാക്കണേ ശിഷ്ടകാലം
രചന – വിനോദ് കുമാർ ടി.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക