കെ.എസ്.ആർ.ടി സെൻട്രൽ വർക്ക്ഷോപ്പിൽ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകൾ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പാപ്പനംകോട് കെ.എസ്.ആർ.ടി സെൻട്രൽ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ടയറുകൾ കൂട്ടിയിട്ടതിന്റെ സമീപത്തു പഴയ ഇരുമ്പുകൾ വെൽഡ് ചെയ്യുന്ന പണി നടക്കുന്നുണ്ടായിരുന്നു.
ഇതിൽ നിന്നുമാണ് തീപടർന്നതെന്നും സൂചനയുണ്ട്. അവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടർന്നു പിടിച്ചു വർക്ക്ഷോപ്പിനടുത്തു 280 കെ.വി ട്രാൻസ്ഫോമർ സ്ഥിതിചെയ്യുന്നുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക