വിവാഹ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ്. ‘നമ്മള് ആദ്യമായി കണ്ടത് ഇന്നലെ’ പോലെ തോന്നുന്നുവെന്ന കുറിപ്പോടെ സുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വി ആശംസകള്‍ക്ക് നന്ദി പറഞ്ഞത്.
2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. 2014 ൽ ഇവർക്ക് മകൾ ജനിച്ചു. സന്തോഷ ദിനത്തില്‍ എല്ലാവരുടേയും സ്നേഹത്തിനും ആശംസകള്‍ക്കും പൃഥ്വി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക