ഇന്ന് മൈക്രോവേവ് എല്ലാ വീടുകളിലും ഉണ്ട്. ഇല്ലാത്ത വീടുകൾ കുറവാണെന്ന് തന്നെ പറയാം. ബേക്കിങ്ങിനും കുക്കിങ്ങിലുമുപരി എന്തും ഏതും ചൂടാക്കാൻ ഉപയോഗിക്കുന്ന വസ്തുവായിമാറിക്കഴിഞ്ഞു ഇന്ന് മൈക്രോവേവ്. പുറത്തുനിന്ന് വാങ്ങിവരുന്ന പീറ്റ്സ മുതൽ വെള്ളം വരെ സെക്കൻഡുകൾക്കൊണ്ട് ചൂടാക്കാൻ ഇന്ന് നാം ആശ്രയിക്കുന്ന ഒന്നാണ് മൈക്രോവേവ്. എന്നാൽ മൈക്രോവേവിൽ അങ്ങനെ എല്ലാ ഭക്ഷണങ്ങളും വയ്ക്കാൻ പാടില്ലെന്ന് നമുക്ക് എത്രപേർക്കറിയാം? മൈക്രോവേവിൽ വയ്ക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ നോക്കാം.
1. ഇറച്ചി
ഫ്രീസറിലിരുന്ന് ഐസായ ഇറച്ചിയുടെ തണുപ്പ് മാറാൻ മൈക്രോവേവിൽ വെച്ച് പെട്ടെന്ന് പുറത്തേക്കെടുക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറച്ചിയുടെ അറ്റത്തെ മാത്രം തണുപ്പ് മാറുകയും നടുക്ക് ഐസ് മാറാതെ നിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ പകുതി തണുത്തും പകുതി ചൂടായും ഇരിക്കുന്നതിലൂടെ ബാക്ടീരിയയ്ക്ക് വളരാൻ അനുയോജ്യമായ സ്ഥലമായി മാറുന്നു ഈ ഇറച്ചി.
2. വെള്ളം
വെള്ളം മൈക്രോവേവിൽവെച്ച് ചൂടാക്കരുത്. ഏറെ നേരം വെള്ളം മൈക്രോവേവിൽ വയ്ക്കുന്നതോടെ വെള്ളം സൂപ്പർഹീറ്റാകുന്നു. ഈ സൂപ്പർഹീറ്റായ വെള്ളം മൈക്രോവേവിൽനിന്നും മാറ്റുന്നതോടെ ചൂട് പെട്ടെന്ന് പുറത്തേക്ക് പുറംതള്ളി വെള്ളം തിളച്ച് പൊങ്ങാൻ ഇടയാകുന്നു. ഇത് നിങ്ങൾക്ക് പൊള്ളൽ ഏൽപ്പിക്കാം.
3. പ്ലാസ്റ്റിക്
മൈക്രോവേവിൽ പ്ലാസ്റ്റിക് ചൂടാക്കാൻ പാടില്ലെന്ന് നമുക്കറിയാം. എന്നാലും എളുപ്പം കാണാൻ നാം പ്ലാസ്റ്റിക്കിനെ ചൂടിലേക്ക് തള്ളിവിടും. എന്നാൽ 450 പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ 90% പ്ലാസ്റ്റിക്കുകളും ചൂടാക്കുമ്പോൾ വിവിധ രാസവസ്തുക്കൾ പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക