പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ് നല്ല ഭംഗിയുള്ള മുടി. എന്നാൽ മിക്കവരുടെയും മുടി താരൻ വന്ന് കൊഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. അതിനായി മുടി സംരക്ഷിക്കാനായി ചില കാര്യങ്ങൾ നമ്മുക്ക് ശ്രദ്ധിക്കാം.
തലമുടിയുടെ ഹെയർ സ്റ്റൈൽ ഇടക്കിടെ മാറ്റുന്നത്മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എപ്പോഴും ഒരേ ഹെയർ സ്റ്റൈൽ പിന്തുടരുന്നതും മുടിയിൽ ഇറുക്കമുള്ള ഹെയർ ക്ലിപ്പുകൾ ഉപയോഗിക്കുന്നതും മുടി കൊഴിയാൻ കാരണമാകും.
അതുപോലെ തുടർച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ ഉണ്ടാക്കുന്നു. ഇത് തലയോട്ടിയുടെ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കും. താരൻ, മുടി കൊഴിച്ചിൽ എന്നിവക്കും കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നനഞ്ഞ മുടി ചീകുന്നത്. എന്നാൽ ഇത് ശക്തമായ മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞ മുടിയിൽ ക്രീമുകൾ തേക്കുന്നത് തലയിൽ താരൻ വരാനും മുടി കൊഴിയാനും കാരണമാകും.
മുടി വേഗത്തിൽ പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ ഇടക്കെങ്കിലും ഹെയർ കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടിയെ മിനുസപ്പെടുത്തും. മുടി പൊട്ടിപ്പോകുന്നത് തടയും.
കൂടാതെ പതിവായി എണ്ണ തേക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും തിളക്കവും നൽകും. തലമുടിയിൽ വരൾച്ച ഉണ്ടാകുമ്പോഴാണ് താരൻ കൂടുതലായും ഉണ്ടാകുക. എണ്ണ തേച്ചാൽ ഇത് ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക