ഷാര്‍ജയിൽ ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാത്തവര്‍ക്കും പെട്ടെന്ന് ലൈന്‍ മാറുന്നവര്‍ക്കും ഇനി 400 ദിര്‍ഹം പിഴ. ഇന്‍ഡിക്കേറ്റര്‍ ഇടാതെ വശങ്ങളിലുള്ള കണ്ണാടികള്‍ നോക്കി പിറകെവരുന്ന വണ്ടികള്‍ ശ്രദ്ധിക്കാതെ പെട്ടെന്ന് ലൈന്‍ മാറുന്നവര്‍ക്കാണ് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്.
ഷാര്‍ജ പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടാതെ ഇത് വ്യക്തമാക്കുന്ന വീഡിയോയും പോലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെട്ടെന്നുള്ള ലൈന്‍ മാറ്റമാണ് വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണമായി പോലീസ് വിലയിരുത്തുന്നത്. ഇത് കുറക്കാനായി ‘ഫോളോ യുവര്‍ ലൈന്‍’ എന്ന പേരില്‍ പോലീസ് പ്രചാരണമാരംഭിച്ചു.
മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായും ഇന്ത്യ, പാകിസ്താന് അസോസിയേഷനുകളുമായും സഹകരിച്ച് ബോധവത്കരണത്തിനായി ബ്രോഷറുകള്‍ മുതലായവ വിതരണം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് വാഹന ഉടമകളെ ബോധവത്കരിക്കുന്നത് വഴി നിയമലംഘനങ്ങള്‍ കുറക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക