പ്രതീക്ഷിച്ചതുപോലെതന്നെ മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി വെള്ളിത്തിരയിലെത്തും. മലയാളത്തില്‍ ഇന്നോളമുണ്ടായതില്‍വച്ച് ഏറ്റവും വലിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്.
ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനം നടന്നു. പ്രിയദര്ശന് ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് പോര്‍ച്ചുഗീസ് ചൈനീസ് നടന്മാരും ചിത്രത്തില്‍ സഹകരിക്കും. മലയാളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. കപ്പലും കടലും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ എടുത്തുകാണിച്ചിരിക്കുന്നു.
100 കോടിയില്‍ താഴെ നില്ക്കുന്ന രീതിയിലാകും ചിത്രം നിര്‍മിക്കുക എന്ന് പ്രിയദർശൻ പറഞ്ഞു. പ്രിയദര്‍ശനുശേഷം മോഹന്‍ലാലും സിജെ റോയിയും ചടങ്ങില്‍ സംസാരിച്ചു. പ്രിയന്-ലാല്‍ ടീമിനൊപ്പം ചേരുക അഭിമാനമാണെന്ന് സിജെ റോയ് പറഞ്ഞു. ഇത് വലിയ അഭിമാനത്തിന്റെ നിമിഷമാണെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു. ആശിര്‍വാദിന്റെ 25-ാം ചിത്രമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക