നൂറ് കോടി ബജറ്റില്‍ പ്രിയദര്ശന്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം തന്നെയായിരുന്നു സംവിധായകനായ സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി “കുഞ്ഞാലി മരയ്ക്കാർ” എന്ന ചിത്രം പ്രഖ്യാപിച്ചത്.
എന്നാൽ പിന്നീട് ചിത്രം ഉപേക്ഷിച്ചെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മമ്മൂട്ടിയുടെ നഷ്ടം മോഹൻലാലിന് നേട്ടമാകുമോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു എന്നാൽ കുഞ്ഞാലി മരയ്ക്കാർ ഉപേക്ഷിച്ചിട്ടില്ല എന്ന പ്രഖ്യാപിച്ചു സംവിധയകനായ സന്തോഷ് ശിവൻ രംഗത്ത് വന്നതിനെത്തുടർന്ന് നിര്‍മാതാവ് ഷാജി നടേശനും ഫേസ്ബുക്കിലൂടെ സംഭവം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക