എല്‍ജി ജി7 തിന് ക്യൂ, എല്‍ജി ജി7 പ്ലസ് തിന്‍ക്യൂ എന്നീ രണ്ട് ഫോണുകള്‍ പ്രഖ്യാപിച്ച് എല്‍ജി . ആദ്യഘട്ടത്തില്‍ ദക്ഷിണകൊറിയൻ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഫോൺ തുടര്‍ന്ന് ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ എത്തും.
പ്ലാറ്റിനം ഗ്രേ, ഓറീയോ ബ്ലാക്ക്, മോര്‍ക്കന്‍ ബ്ലൂ, റാസ്ബെറി റോസ് എന്നീ കളറുകളില്‍ ഫോണ്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജിബിയാണ് എല്‍ജി ജി7 തിന് ക്യൂവിന്റെ റാം ശേഷി.
6ജിബിയാണ് എല്‍ജി ജി7 പ്ലസ് തിന്ക്യൂവിന്റെ റാം ശേഷി. 16 എംപി പ്രൈമറി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയാണ് ഇതിന്റെ അപ്പാച്ചര്‍ എഫ്/1.9 ആണ്. 16 എംപി സെക്കന്ററി സെന്‍സര്‍ അപ്പാച്ചര്‍ എഫ്/1.6 ആണ്. 3000എംഎഎച്ചാണ് ഫോണിന്റെ ശേഷി.
Also Read: എന്‍.ടി.പി.സി ലിമിറ്റഡില്‍ 164 ഒഴിവുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക