രാജസ്ഥാന് റോയല്‍സിനെതിരെ ഡല്‍ഹിക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.1 ഓവറില്‍ 196 റണ്‍സാണ് നേടിയത്. പൃത്വി ഷായുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് ഡല്‍ഹി കൂറ്റന്‍ സ്കോറിലെത്തിയത്. പൃത്വി ഷാ 25 പന്തില്‍ നിന്നും 47 റണ്‍സ് നേടി. 35 പന്തില്‍ നിന്ന് 50 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. എന്നാല്‍ 29 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ ഋഷഭ് പന്ത് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മഴ കനത്ത തിരിച്ചടിയായി. രണ്ട് തവണ മഴ വില്ലനായെത്തിയതോടെ ഡക്ക് വാര്‍ത്ത് ലൂയിസ് നിമയപ്രകാരം മത്സരം 12 ഓവറാക്കി ചുരുക്കി. ഇതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം 151 റണ്‍സായി. എന്നാല്‍ നിശ്ചിത ഓവറില്‍ രാജസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
സഞ്ജു, സ്റ്റോക്സ് എന്നിവരടക്കം രണ്ടക്കം കാണാതെ മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സ് എടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളു.
Also Read: എല്‍ജി ജി7 തിന് ക്യൂ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക