മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന അമ്മ മഴവില്ല് മെഗാഷോയില്‍ ഇത്തവണ നടൻ ദിലീപ് ഇല്ല. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേല്‍നോട്ടത്തിലായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തതോടെ അമ്മ സംഘടനയിലെ അംഗത്വം നടന് നഷ്ടമാകുകയായിരുന്നു. ട്രഷറര്‍ സ്ഥാനമാണ് ദിലീപ് അമ്മയിൽ വഹിച്ചിരുന്നത്.
കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബൈയിലും പോയിരിക്കുകയാണ്. ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ. അതുകൊണ്ട് പങ്കെടുക്കാനാകില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. ഇത്തവണ ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങള്‍ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Also Read : ത്രില്ലറിന്റെ എല്ലാ മേന്മയും നിലനിർത്തിയ രസകരമായ ഒരു റൊമാന്റിക് ചിത്രമാണ് ചാണക്യതന്ത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക