സിനിമാ പ്രേക്ഷകർക്കും ഒരു വീക്ക്നെസ്സ് തന്നെയാണ് ത്രില്ലർ സിനിമകൾ ആ ശ്രേണിയിലേക്ക് ഇനി മുതൽ ചാണക്യതന്ത്രവും സ്ഥാനം ഉറപ്പിക്കുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലറായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ തന്റെ ആദ്യ ചിത്രമായ മല്ലുസിംഗിനെ ഓർമിപ്പിക്കുന്നതും, കരീഷ്മ എന്ന സ്ത്രീ വേഷം, വൈദിക വേഷം തുടങ്ങിയ എല്ലാ ഗെറ്റപ്പുകളിലും കയ്യടി നേടുന്നു. അനൂപ് മേനോന്റെ കഥാപാത്രവും എടുത്ത് പറയേണ്ടതാണ്. ഇവരെ കൂടാതെ ഹരീഷ് കണാരൻ, പിഷാരടി എന്നിവരുടെ സ്ഥാനവും വെറുതെ ആവുന്നില്ല.
ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയി ജോലി നോക്കുന്ന അർജുന്റെ കഥയാണ് ചിത്രം പറയുന്നത്. അയാൾ മൂലം പ്രത്യേക സാഹചര്യത്തിൽ ഒരു കൊലപാതക പരമ്പര തന്നെ ഉണ്ടാവുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ ഗതി മാറുന്നു. ശ്രുതി രാമചന്ദ്രൻ അവതരിപ്പിക്കുന്ന ആൻഡ്രിയ എന്ന കഥാപാത്രം വളരെ മികച്ചു നിൽക്കുന്നു. ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ഭൂതകാലവും ഒരുപാട് ലെയേഴ്സുള്ള ഒരു അനാഥക്കുട്ടിയുടെ വേഷം പ്രേക്ഷകപ്രീതി നേടുന്നു. മറ്റൊരു നായികാ കഥാപാത്രമായ് ശിവദയും ചിത്രത്തിൽ ഉണ്ട്.
പ്രദീപ് നായരുടെ ക്യാമറയും മനസിൽ ഇടം നേടിയ ഷാൻ റഹ്മാൻ സംഗീതവും ചിത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. ത്രില്ലറിന്റെ എല്ലാ മേന്മയും നിലനിർത്തിയ രസകരമായ ഒരു റൊമാന്റിക് ചിത്രമാണ് ചാണക്യതന്ത്രം.
ചിത്രത്തിനൊടുവിൽ, ആനുകാലിക പ്രാധാന്യത്തോടെ നമ്മുടെ രാജ്യം ചർച്ച ചെയ്യുന്ന ഒരു സാമൂഹിക വിപത്തിനെയും ചിത്രം അഭിസംബോധന ചെയ്യുന്നുണ്ട് എന്നത് പ്രശംസനീയമാണ്. ചുരുക്കത്തിൽ, മുൻവിധികൾ ഇല്ലാതെ ടിക്കറ്റ് എടുത്തുകാണാവുന്ന ഒരു എന്റർടെയ്നറാണ് ചാണക്യതന്ത്രം.
Also Read : ഫോട്ടോയെടുത്ത ഫോണ് പിടിച്ചുവാങ്ങി എടുത്ത സെല്ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക