നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കെട്ടിടത്തിന് മുകളില്‍ കയറി യാത്രക്കാരന് ആത്മഹത്യാ ഭീഷണി മുഴക്കി. തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരനാണ് സുരേഷ്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ ഇയാളെ നിലത്തിറക്കി.
ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ താഴിയിറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍. ഇതോടെ അഗ്നിശമനസേനയും പോലീസും താഴെ സുരക്ഷയൊരുക്കി. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ ഇയാളെ നിലത്തിറക്കി. ഇയാളെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചയച്ചതായിരുന്നു. ആറ്റിങ്ങല്‍ നിന്ന് വീട്ടുകാരെ വിളിച്ചുവരുത്തി അവരുടെ കൂടെ അയക്കാനാണ് തീരുമാനം.
Also Read: ഉപയോക്താക്കളെല്ലാം പാസ്വേര്ഡ് മാറ്റണം; ട്വിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക