ഇന്ന് വിവാഹം കഴിയാത്ത പുരുഷന്മാര് ഒറ്റക്ക് താമസിക്കുമ്പോള്‍ ശരിക്കും പെടുന്നത് പാചകത്തിന്റെ മുന്നിലാണ്. എന്നാല്‍ തനിച്ച് താമസിക്കുന്ന ചെറുപ്പക്കാര്‍ക്കും ചെയ്യാവുന്ന ചില പാചക പൊടിക്കൈകള്‍ ഉണ്ട്. എന്തൊക്കെ പൊടിക്കൈകളാണ് ബാച്ചിലേഴ്സിന് പാചകത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.
ജോലി തിരക്കിനിടയില്‍ പാചകം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ പാല്, ധാന്യങ്ങള്‍, ഓട്ട്സ് എന്നിവ വാങ്ങുക. അവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നവയും വളരെ പോഷകഗുണമുള്ളവയുമാണ്. എന്നാൽ പാല് വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത് കൂടുതല്‍ ദിവസത്തേക്ക് വാങ്ങിക്കരുത് എന്നതാണ്. ടെട്ര പായ്ക്കിലുള്ള, ചെറിയ അളവിലുള്ള പാല് വാങ്ങുന്നത് പോഷകമൂല്യം ഉറപ്പാക്കും.
അതുപോലെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാങ്ങുക. ഫ്രിഡ്ജില്‍ ധാരാളം പച്ചക്കറികളും സാലഡുകളും സൂക്ഷിക്കുക. ഇവ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇവ പോഷകമൂല്യമുള്ളത് നോക്കി വാങ്ങിക്കാവുന്നതാണ്.
കൂടാതെ ഒരു ഹാന്‍ഡ് മിക്സര്‍ അല്ലെങ്കില്‍ ജ്യൂസര്‍ വാങ്ങുക. ഇവ ഉപയോഗിച്ച് ആരോഗ്യകരമായ മില്‍ക്ക് ഷേക്കുകളും സ്മൂത്തികളും കലോറി കുറഞ്ഞ വേനല്‍ക്കാല പാനീയങ്ങളും തയ്യാറാക്കാനാവും. വാങേണ്ട മറ്റൊന്നാണ് ടോസ്റ്റര്‍. ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കില്‍ ബണ്ണ് ബട്ടറോ വീട്ടില്‍ തയ്യാറാക്കിയ സോസോ ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പഴുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലുള്ള പഴങ്ങളും, ഫ്രഷായ പച്ചക്കറികളും മാത്രം വാങ്ങുകയെന്നത്. അല്പം മാത്രം പഴുത്തവ കൂടുതല്‍ കാലം കേടാകാതെയിരിക്കും.
Also Read: ഉറച്ച മസില് പെട്ടെന്നു നേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക