വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സോനം കപൂറിന്റെ മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍. അനില്‍ കപൂറിന്റെ മകളായ സോനം കപൂറും ഡല്‍ഹിയിലെ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മുംബൈയില്‍ വെച്ചാണ് നടക്കുന്നത്.
മെയ് എട്ടിനാണ് ഇവര്‍ വിവാഹിതാരവുന്നത്.വ്യവസായ പ്രമുഖനായ ആനന്ദ് അഹൂജും സോനവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. മെഹന്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആനന്ദ് അഹൂജയും കപൂര്‍ കുടുംബത്തിലേക്ക് എത്തിയിരുന്നു. ആനന്ദിനൊപ്പമുള്ള സോനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പീച്ച് നിറത്തിലുള്ള ലാച്ചയണിഞ്ഞ് അതീവ സുന്ദരിയായാണ് സോനം മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
ബോണി കപൂര്‍ മക്കളായ ജാന്‍വി, ഖുഷി, അര്ജുന് സംവിധായകന് കരണ്‍ ജോഹര്‍ തുടങ്ങിയവരാണ് മെഹന്ദി ചടങ്ങിനിടയില്‍ തിളങ്ങി നിന്നത്. മെഹന്ദി രാവില്‍ അര്‍ജുന്റെ നേതൃത്വത്തില്‍ കിയിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും അരങ്ങേറിയിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം അതീവ സന്തോഷത്തോടെ നില്ക്കുന്ന അര്‍ജുന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
Also Read: മദ്യത്തിന്റെ കെട്ടുവിടാതെ ബോളിവുഡ് നായകന്മാർ; സൊനാക്ഷി സിൻഹ
പ്രതികരിക്കാൻ ഇവിടെ എഴുതുക