മലയാളചലച്ചിത്ര ഛായാഗ്രഹകനും സംവിധായകനും നിർമാതാവും നടനുമാണ് പി.സുകുമാര്‍ (ISC). 1993ല്‍ പ്രദര്‍ശനത്തിനെത്തിയ സോപാനം എന്ന ചിത്രത്തിനാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
ആറാം തമ്പുരാന്, രാവണപ്രഭു ബെന്‍ ജോണ്സണ്, ലയണ്‍, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ട്വന്റി 20, പെരുമഴക്കാലം, പുലിവാൽകല്യാണം,സ്വപ്നകൂട്, കല്യാണരാമൻ, കഥ പറയുമ്പോൾ, മഴത്തുള്ളിക്കിലുക്കം, അയാൾ കഥ എഴുതുകയാണ്, ചിത്രശലഭം, ദീപസ്തംഭം മഹാശ്ചര്യം, മലർവാടി ആർട്സ് ക്ലബ്, കാര്യസ്ഥൻ, അഴകിയ രാവണൻ തുടങ്ങി അൻപതിലധികം സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
2009 ല്‍ ദിലീപ്, ഗോപിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സ്വലേ എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. സ്വലേ എന്ന ചിത്രത്തിനുശേഷം കളഭമഴ എന്ന ചിത്രം സംവിധാനം ചെയ്തു.
ഒരു വടക്കൻ സെൽഫി, കൈക്കുടന്ന നിലാവ്, ചേട്ടായീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മായാമോഹിനി, അയാൾ ശശി, സ്വലേ, ഹരം , ചേട്ടായീസ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്.
വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക