രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. 20 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിയും കാറ്റുമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്യും. ഡല്‍ഹി, അസ്സം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ചൊവ്വാഴ്ചവരെ കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി പടിഞ്ഞാറേക്ക് നീങ്ങി ലക്ഷദ്വീപിന് സമീപത്ത് എത്തി. ഇതിന്റെ സ്വാധീനം കാരണമാണ് കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നത്.
Also Read: പാർട്ടി വിജയിച്ചാൽ വോട്ടർമാർക്ക് സൗജന്യ സ്മാർട്ഫോൺ നൽകുമെന്ന വാഗ്ദാനവുമായി ബി.ജെ.പി നേതാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക