ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് അപകടം നടന്നത്. കാർ ഭാഗികമായി തകർന്നു എന്നാണ് റിപോർട്ടുകൾ. പാർവതി പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.
ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് നടി തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് സൂചന.
അപകട സ്ഥലത്ത് ട്രാഫിക് പൊലീസ് എത്തി സ്ഥിതഗതികള്‍ നിയന്ത്രിച്ചു.
Also Read : യുവതികൾക്ക് നേരെ ഒാടുന്ന കാറിൽ നിന്ന് ആസിഡ് ആക്രമണം
പ്രതികരിക്കാൻ ഇവിടെ എഴുതുക