ഗൂഗിള്‍ മാപ്പിന്റെ പുതിയ പതിപ്പില്‍ ഡ്രൈവിങ് നാവിഗേഷനിൽ മാറ്റങ്ങള്‍ വരുത്തുന്നു. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചെറിയ ഐക്കണ്‍ (ചിത്രം) കൂടി ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ എല്ലാ വാഹനങ്ങളുടെയും ഐക്കണുകള്‍ ലഭ്യമാണ്.
ഈ ഐക്കണുകളില്‍ വേണ്ടത് തിരഞ്ഞെടുത്താല്‍ ഗൂഗിള്‍ മാപ്പില്‍ വഴി കാണിക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ ചിത്രവും കാണിക്കും. നിലവിലെ നീല ഐക്കണ്‍ മാറ്റി ആ സ്ഥാനത്ത് വാഹനങ്ങളുടെ ഐക്കണ്‍ ഉപയോഗിക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക