പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഇന്ന് മുതൽ തുടങ്ങും. മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ട്രയല്‍ അലോട്ട്മെന്റ് മെയ് 25നു നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ ഒന്നിനായിരിക്കും. മുഖ്യ അലോട്ട്മെന്റ് ജൂണ്‍ 12ന് അവസാനിക്കും. ജൂണ്‍ 13ന് ക്ലാസുകള്‍ തുടങ്ങും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷിപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടയ്ക്കണം.
സര്‍ക്കാര്‍ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട ഒഴികെയുള്ള സീറ്റിലേക്കുമാണ് ഏകജാലക രീതിയില്‍ പ്രവേശനം.
Also Read: കണ്ണൂര്‍ സര്‍വകലാശാല പി.ജി പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 10 വരെ നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക