പുതിയ മോഡലുമായി ഷവോമി രംഗത്തെത്തി. ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി എസ്2 ഇന്ന് വിപണിയിലെത്തി. ചൈനയിലാണ് ആദ്യം ഇറങ്ങിയത്. പക്ഷേ എന്നു മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പു തന്നെ എസ് 2 വിന്റെ വിലയും പ്രത്യേകതകളും ഓണ്‍ലൈനിലൂടെ ലീക്ക് ആയിരുന്നു. എസ് 2 വിന്റെ വില ഏകദേശം 159 ഡോളറിനും (10,671 രൂപ) 187 ഡോളറിനും (12,550 രൂപ) ഇടയിലായിരിക്കും. ഇന്ത്യയിലെത്തുമ്പോള്‍ അത് 11,000 രൂപയ്ക്കും 13,000 രൂപയ്ക്കും ഇടയിലായിരിക്കും.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ വിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ.ആസ്പെക്റ്റ് റേഷ്യോയിലെ 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുളളത്. ഗ്രേ, പിങ്ക്, ഗോള്‍ഡ് എന്നീ വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ കണ്ണിന് ആകര്ഷമേകുന്നതാണ്. 12എംപി-5എംപി ഡ്യുവല്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുളളത്.
Also Read: ജീവിച്ചിരിക്കാൻ കൊതിയുണ്ട്, ഞാൻ അഭിനയം നിർത്തുന്നു; മിയ ഖാലിഫ
പ്രതികരിക്കാൻ ഇവിടെ എഴുതുക