ജിയോയുടെ ഏറ്റവും പുതിയ ഓഫർ പ്രഖ്യാപിച്ചു. കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് വിളിക്കാനുള്ള ഒാഫറുകളുമായി റിലയന്‍സ് ജിയോ പോസ്റ്റ്പെയ്ഡ് സേവനം അവതരിപ്പിച്ചു. 199 രൂപ മുതലുള്ള പ്ലാനുകള്‍ ജിയോ പോസ്റ്റ്പെയ്ഡ് ലഭ്യമാണ്. 199 രൂപക്ക് 25 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ജിയോ ആപ്പുകളിലേക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ലഭ്യമാവുക.
അന്താരാഷ്ട്ര കോളുകളാണ് റിലയന്‍സ് പോസ്റ്റ്പെയ്ഡിന്റെ പ്രധാന പ്രത്യേകത. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിട്ടിന് 50 പൈസ മാത്രമാണ് ചാര്‍ജ്. ബംഗ്ലാദേശ്, ചൈന, ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 2 രൂപ നല്‍കണം. ഹോങ്കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് മിനിറ്റിന് മൂന്ന് രൂപയും ആസ്ട്രേലിയ, ബഹ്റൈന്‍, പാകിസ്താന് തായ്ലാന്ഡ് എന്നിവടങ്ങളിലേക്ക് വിളിക്കാന്‍ നാല് രൂപയുമാണ് നിരക്കുകൾ. ജര്‍മ്മനി, അയര്‍ലാന്‍ഡ്, ജപ്പാന്, കുവൈറ്റ്, റഷ്യ വിയ്റ്റനാം എന്നിവിടങ്ങളിലേക്ക് അഞ്ച് രൂപയും ഇസ്രായേല്‍, നൈജീരിയ, സൗദി അറേബ്യ, ദക്ഷിണകൊറിയ, സ്പെയിന്, സ്വീഡന്, യു.എ.ഇ, ഉസ്ബസ്ക്കിസ്താന് എന്നിവിടങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് ആറ് രൂപയുമാണ് ചാര്‍ജ്.
സെക്യൂരിറ്റി ഡെപ്പോസിറ്റില്ലാതെ വിദേശ രാജ്യങ്ങളിലേക്കുള്ള കോളുകള്‍ വിളിക്കാന്‍ കഴിയുമെന്നതാണ് റിലയന്‍സ് ജിയോയുടെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ ഇന്റര്‍നാഷണല്‍ റോമിങ് സംവിധാനവും ജിയോ നല്‍കും.
Also Read:
പ്രതികരിക്കാൻ ഇവിടെ എഴുതുക