തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും ഇന്ത്യയുടെ വിദേശനാണ്യശേഖരം കുറഞ്ഞു. മേയ് നാലിനു വിദേശനാണ്യശേഖരം 41,894 കോടി ഡോളർ ആണ്. ഇതു തലേ ആഴ്ചയേക്കാൾ 142.63 കോടി ഡോളർ കുറവിലാണ്.
വിദേശനാണ്യശേഖരം ഏപ്രിൽ 13നു 42,608.24 കോടി ഡോളർ എന്ന റിക്കാർഡിൽ എത്തിയിരുന്നു. പിന്നീടുള്ള മൂന്ന് ആഴ്ചകളിലും ശേഖരം കുറഞ്ഞു. മൂന്നാഴ്ചകൊണ്ടു ശേഖരത്തിലുണ്ടായ കുറവ് 714.24 കോടി ഡോളറാണ്.
വിദേശനിക്ഷേപകർ ഓഹരി-കടപ്പത്ര വിപണികളിൽനിന്നു പിൻവലിയുന്നതും ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കൂടിയതുമാണ് ശേഖരത്തിൽ തുടർച്ചയായ ഇടിവിനു കാരണം.
Also Read: കോഴിയിറച്ചിയുടെ വില രണ്ടാഴ്ചകൊണ്ട് കൂടിയത് 60രൂപ; ഇങ്ങനെ തുടർന്നാൽ 200 രൂപ കടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക