ഗോദയില്‍ ഗുസ്തിക്കാരിയായി തിളങ്ങിയ പഞ്ചാബി താരം വാമിക ഗബ്ബി വീണ്ടും മലയാളത്തിലെത്തുന്നു. സോണി പിക്ചേഴ്സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന നയനിൽ നായികയായി എത്തുമെന്നാണ് റിപോർട്ടുകൾ.
പൃഥ്വി തന്നെ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ഇതു സംബന്ധിച്ച പ്രഖ്യാപാനം ഉടനെയുണ്ടാകുമെന്ന് വാമിക തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ചു. സോണി പിക്ചേഴ്സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണിത്.
Also Read: വാഹനങ്ങളുടെ ടയറുകളില്‍ ശ്രദ്ധ വേണം; അബുദാബി പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക