രഞ്ജിത് ശങ്കര്‍ ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ ട്രാന്‍സ്ജെന്‍ഡറായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ നാലു ട്രാന്‍സ് വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്.
ജയസൂര്യ രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്. ജൂണ്‍ 15ന് ചിത്രം റിലീസ് ചെയ്യും.
Also Read: മോഹന്‍ലാലിന് വേണ്ടി ആരാധകര്‍ തയാറാക്കിയ ട്രിബ്യൂട്ട് വീഡിയോ വൈറലാവുന്നു; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക