വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്കു സർക്കാർ ജോലി. ജോലി ലഭിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് എറണാകുളം ജില്ലാ കളക്ടർ വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. റവന്യൂ വകുപ്പിൽ വില്ലജ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി.
ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്റെ അമ്മ ശ്യാമളയും പ്രതികരിച്ചു. ശ്രീജിത്തിന്റെ ജീവന് പകരമാവില്ല സർക്കാർ ജോലിയന്നും അവർ അറിയിച്ചു.
Also Read: പിറന്നാള്‍ ദിനത്തില്‍ സഹപ്രവര്ത്തകന് ഇളയദളപതിയുടെ സര്‍പ്രൈസ് ഗിഫ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക