പുതിയ മാറ്റങ്ങളുമായി വീണ്ടും ജിമെയില്‍. മാറ്റങ്ങളുടെ മുന്നോടിയായി പുതിയ ഫീച്ചര്‍ നജ് (Nudge) അവതരിപ്പിച്ചു. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്സില്‍ മുന്‍ഗണന നല്കുന്ന സംവിധാനമാണ് നജ്. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. വിട്ടുപോയ മെയിലുകള്‍ ഉപഭോക്താക്കളെ അറിയിച്ചുക്കൊണ്ടിരിക്കും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നജ് സഹായിക്കും.
കൂടാതെ സ്മാര്‍ട്ട് കമ്പോസ് ടൂള്‍ എന്ന മറ്റൊരു ഫീച്ചറുമാണ് പുതുതായി വരുന്നത്. സ്മാര്‍ട്ട് കമ്പോസ് ടൂളിന് ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ കഴിയും. ജിമെയിലിന്റെ രൂപമാറ്റത്തിനൊപ്പം ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക