തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സാധാരണ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.
ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക