കർണാടകയിലെ രാഷ്ട്രീയ നാടകത്തിനു വിരാമമിട്ടു കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് കോൺഗ്രസ്- ജെ ഡി (എസ്) സഖ്യത്തിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞതിനെ തുടർന്ന് ജെ ഡി എസ് നേതാവും എച്ച് ഡി ദേവ ഗൗഡയുടെ മകനുമായ കുമാരസ്വാമി തിങ്കളാഴ്ച്ച കന്നഡ മുഖ്യ മന്ത്രിപദവിയിലേക്ക് സത്യാ പ്രതിജ്ഞ ചെയ്യും.
കോൺഗ്രസ്ന്റെ നിർണായകമായ രാഷ്ട്രീയ വിജയം 2019 ലോക് സഭ തെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ ചുവട് വെപ്പുകൂടിയാണ്.രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്.
ചൊവ്വാഴ്ച്ചയാവും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക.കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.എസ്. യെദ്യൂരപ്പ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക