ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗിന് രണ്ടാംവരവിന് ഒരുങ്ങുന്നു. ഹാപ്പി വെഡ്ഡിംഗിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ ഒമര്‍ ലുലു തന്നെയാണ് ഹാപ്പി വെഡ്ഡിംഗ് 2 പ്രഖ്യാപിച്ചത്.
അഡാറ് ലവ്വിന്റെ നിര്‍മാതാവായ ഔസേപ്പച്ചന് വാളക്കുഴി തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും നിര്‍മാതാവ്. ഹാപ്പി വെഡ്ഡിംഗ് തമിഴില്‍ ഒരുക്കുമെന്നും നേരത്തേ ഒമര്‍ ലുലു പ്രഖ്യാപിച്ചിരുന്നു.
സിജു വില്‍സണ്‍, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് ഹാപ്പി വെഡ്ഡിംഗില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തന്റെ രണ്ടാം ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗവും പുറത്തിറക്കുമെന്ന് ഒമര്‍ ലുലു വ്യക്തമാക്കിയിരുന്നു.
Also Read: കിടിലൻ ഡബ്സ്മാഷുമായി ദിലീപിന്റെ മകള്‍ മീനാക്ഷി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക