കേവലഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതോടെ യെദിയൂരപ്പ രാജി വച്ച കർണ്ണാടകത്തിൽ ജനതാദളിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ജനതാദൾ നേതാവ് എച്ച്. ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ധനകാര്യ വകുപ്പും കുമാരസ്വാമിക്ക് തന്നെയാകാനാണ് സാധ്യത.കോൺഗ്രസ് നേതാവ് ജി. പരമേശ്വരയ്ക്കാകും ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും.
ജനതാദൾ സഖ്യകക്ഷിയായ കോൺഗ്രസിന് 20 മന്ത്രിസ്ഥാനവും ജനതാദളിന് 13 മന്ത്രിസ്ഥാനവുമാകും ഉണ്ടാവുക.
കർണ്ണാടക മന്ത്രിസഭാ സാധ്യതാപട്ടിക
1. കുമാരസ്വാമി (ജെ. ഡി. എസ് ) -മുഖ്യമന്ത്രി, ധനകാര്യം
2. ജി. പരമേശ്വര (കോൺഗ്രസ്) – ഉപമുഖ്യമന്ത്രി, ആഭ്യന്തരം
3. സി. എസ്. പുട്ടരാജു (ജെ. ഡി. എസ് ) -കൃഷി
4. എച്ച്. വിശ്വനാഥ് (ജെ. ഡി. എസ് )- വിദ്യാഭ്യാസം
5. കെ. ജെ. ജോർജ് (കോൺഗ്രസ്)- ബെംഗളൂരു വികസനം
6. എം. കൃഷ്ണപ്പ (കോൺഗ്രസ്)- കായികം
7. കൃഷ്ണ ബൈർ ഗൗഡ (കോൺഗ്രസ്)- വാർത്താവിനിമയം
8. എൻ. മഹേഷ് (ജെ. ഡി. എസ് )- സാമൂഹികസുരക്ഷ
9. ജി. ഡി. ദേവഗൗഡ (ജെ. ഡി. എസ് )- സഹകരണം
10. ബന്ധപ്പ കശംപൂർ (ജെ. ഡി. എസ് )- ടെക്സ്സ്റ്റൈൽസ് ആൻഡ് എൻഡോവ്മെന്റ്സ്
11. ഡി. സി. തമണ്ണ (ജെ. ഡി. എസ് )- തൊഴിൽ
12. ദിനേശ് ഗുണ്ടു റാവു (കോൺഗ്രസ്)- എക്സൈസ്
13. ഡോ. കെ. സുധാകർ (കോൺഗ്രസ്)- ആരോഗ്യം
14. തൻവീർ സെയ്ത് (കോൺഗ്രസ്)- ഉന്നത വിദ്യാഭ്യാസം
15. രോഷൻ ബെയ്ഗ് (കോൺഗ്രസ്)- വനം
16. എം. ഡി. പാട്ടീൽ (കോൺഗ്രസ്)- ഭക്ഷ്യ സിവിൽ സപ്ലൈസ്
17. ആർ. വി. ദേശ്പാണ്ഡെ (ജെ. ഡി. എസ് )- നിയമം
18. സതീഷ് ജർക്കിയോളി (കോൺഗ്രസ്)- ചെറുകിട വ്യവസായം
19. ഡോ. അജയ് (കോൺഗ്രസ്)- ശാസ്ത്ര സാങ്കേതികം
20. Es. ശിവശങ്കരപ്പ (കോൺഗ്രസ്)- റെവന്യൂ
21. ആർ. നരേന്ദ്ര (കോൺഗ്രസ്)- മൃഗസംരക്ഷണം
22. രാമലിംഗ റെഡ്ഡി (കോൺഗ്രസ്)- ഗതാഗതം
23. എ. ഡി. രാമസ്വാമി (ജെ. ഡി. എസ് )- വ്യവസായം
24. വി. ടി. ഖാദർ (കോൺഗ്രസ്)- ആരോഗ്യം
Also read: ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധം സിനിമയിൽ മാത്രമല്ല, ദിലീപ് ബുദ്ധിമാൻ; മധു
പ്രതികരിക്കാൻ ഇവിടെ എഴുതുക