ജോജോ കുഴിക്കാട്ടിൽ കലാഭവൻ ബിജു കൂട്ടുകെട്ടിന്റെ നാടൻ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജോജോ കുഴിക്കാട്ടിൽ രചനയും സംഗീതവും നിർവ്വഹിച്ച് കലാഭവൻ ബിജു ആലപിച്ച ” എന്തൊരു ചേലാണ് നിന്റെ ചന്ദന പാവാടാ”. എന്നു തുടങ്ങുന്ന നാടൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ക്രിസ്ത്യൻ ഡിവോഷണൽ ഗാനരചനയിൽ മികച്ച ഗാനങ്ങൾ രചിച്ചിട്ടുള്ള ജോജോ കുഴിക്കാട്ടിൽ സിസ്റ്റർ റാണി മരിയയെ കുറിച്ചെഴുതിയ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെ കലാഭവൻ ബിജു എല്ലാവർക്കും സുപരിചിതനാണ്.ഇതിനോടകം ആയിരങ്ങൾ ഷെയർ ചെയ്യുകയും ലക്ഷക്കണക്കിന് പ്രേഷകർ കാണുകയും ചെയ്ത നാടൻപാട്ട് പ്രമേയത്തിലെ പുതുമ കൊണ്ടു വിത്യസ്തമാവുക ആണ്.
Also Read: സോഷ്യൽ മീഡിയ ചോദിക്കുന്നു ഈ പൊട്ടൻ കുട്ടനെ സിനിമയിൽ എടുക്കാൻ പറ്റുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക