മുംബൈ: സാമ്പത്തിക നടപടിക്രമങ്ങളിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ തുടരുന്നു. ഇത്തവണ ആര്‍ബിഐ നടപടിയെടുത്തത് കേരളത്തില്‍ നിന്നുള്ള പ്രമുഖ ബാങ്ക് ആയ സൗത്ത് ഇന്ത്യന്‍ ബാങ്കിനെതിരെയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന് അഞ്ച് കോടി രൂപ പിഴയും ചുമത്തി.
സാമ്പത്തിക ഇടപാടുകള്‍ക്കുള്ള തിരിച്ചറിയല്‍ (നോ യുവര്‍ കസ്റ്റമര്‍-കെവൈസി) വ്യവസ്ഥകള്‍, ആസ്തി തരംതിരിക്കല്‍ എന്നിവ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച കണക്കിലെടുത്താണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യഅറിയിച്ചു.
Also Read: പുത്തൻ സുരക്ഷാ ഫീച്ചറുമായി മാരുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക