കോഴിക്കോട്: പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന സ്റ്റാഫ് നഴ്സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സായി ജോളി ചെയ്യുന്ന കോഴിക്കോട് ചെമ്പനോട് സ്വദേശിനിയുമായ ലിനിയാണ് ഇന്ന് മരിച്ചത്. ഇതോടെ നിപ്പ പനി ബാധിച്ച് മരിച്ചവരുടെ മരണ സംഖ്യ ഒമ്പതായി.
ചികിത്സയില്‍ കഴിയുന്ന ഏഴ് പേരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക