നടനവിസ്മയം മോഹൻലാലിന് ഇന്ന് 58ആം പിറന്നാൾ. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ കാത്തിരുന്ന ദിവസമാണിന്ന്. കാമുകനായും മകനായും ഭർത്താവായും അച്ഛനായും വില്ലനായുമൊക്കെ അദ്ദേഹം സിനിമയിൽ നിറഞ്ഞാടാൻ തുടങ്ങിയിട്ട് 38 വർഷങ്ങൾ പിന്നിടുന്നു. മോഹൻലാൽ ഇല്ലാത്ത ഒരു മലയാളം സിനിമയെ കുറിച്ച് ഇന്ന് മലയാളികൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്
ഇത്തവണ മലയാളികൾക്കായി മോഹൻലാൽ പിറന്നാൾ ദിനത്തിൽ നീരാളിയുടെ ട്രൈലറിലൂടെയാണ് സർപ്രൈസ് നൽകിയത്. ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ താരം ഷെയർ ചെയ്ത ട്രൈലെർ മണിക്കൂറുകൾക്കകം ലക്ഷങ്ങളാണ് കണ്ടത്.
പോയ വർഷം ലാലേട്ടൻ നിരവധി പുതുമകളാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഒടിയനിലെ വേഷപ്പകർച്ചയും മറ്റും ഇതിനു ഉദാഹരണങ്ങളാണ്. ലോകം സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു നടന്റെ പേരിൽ സിനിമ ഇറങ്ങിയതിനും മലയാളികൾ സാക്ഷ്യം വഹിച്ചു. സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ ‘ എന്ന ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.
ഒടിയൻ, നീരാളി, നടൻ പൃത്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ തുടങ്ങി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക