ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് രാജധാനി എക്സ്പ്രസിന്റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തം ഉണ്ടായ ഉടനെ ആളുകളെ സുരക്ഷിതരായി മാറ്റാന്‍ കഴിഞ്ഞുവെന്ന് റെയില്‍വെ അറിയിച്ചു.
രാവിലെ 11.50 ഓടെ ബി.6 കോച്ചിലാണ് തീപിടുത്തമുണ്ടായത്. പിന്നീടത് ബി.സെവനിലേക്കും പടരുകയായിരുന്നു. തീപിടിത്തമുണ്ടായ കോച്ചുകള്‍ ട്രെയിനില്‍ നിന്നും വേര്‍പെടുത്തി. യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇലക്ട്രിക് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് കരുതുന്നു. ശേഷം 1.10ഓടെ എക്സ്പ്രസ് ട്രെയിന്‍ വീണ്ടും ഗ്വാളിയാറിലേക്ക് പുറപ്പെട്ടു.
Also Read: പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന നഴ്സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക