ഷൂട്ടിങ്ങിനായി സഹായിക്കൊപ്പം ബൈക്കിൽ പോകുകയായിരുന്ന നടി കാറിടിച്ചു മരിച്ചു. ഭോജ്പുരി നടിയായ മനീഷ റായ് (45) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ബലിയയിൽ ചിൻതൗനി ഗ്രാമത്തിൽ വച്ചായിരുന്നു അപകടം. നടിയും സഹായിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. മനീഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സഹായിക്കും പരിക്കുകളേറ്റിട്ടുണ്ട്. ഇടിച്ച കാർ നിർത്താതെ പോയി. കാറിനായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ഉജ്വൽ പാണ്ഡെ സംവിധാനം ചെയ്ത റോഹൽ ബാറാണ് മനീഷ അഭിനയിച്ച പ്രധാന ചലച്ചിത്രം.
Also read: മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക