ഇന്ധന വിലയിൽ തുടർച്ചയായ പതിനൊന്നാം ദിനവും വർദ്ധനവ് . പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും വർധിച്ചു. തിരുവനന്തപുരത്തു പെട്രോളിന് 81.31 രൂപയും ഡീസലിന് 74 .18 രൂപയുമാണ്. പെട്രോൾ വില കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് എണ്ണ കമ്പനികളുമായി ചർച്ച നടത്തും.
പെട്രോളിന് ഡൽഹിയിൽ ലിറ്ററിന് 77.17, കൊൽക്കത്തയിൽ 79.83, മുംബൈയിൽ 84.99, ചെന്നൈയിൽ 80.11 എന്നിങ്ങനെയാണ് വില. ഡീസലിന് ലിറ്ററിന് 68.34, 70.89, 72.76, 72.14 എന്നിങ്ങനെയാണ് യഥാക്രമം വില.
ക്രൂഡോയിൽ വിലയുമായി നേരിട്ട് ബന്ധമുള്ളതിനാൽ ചില്ലറ വിൽപ്പനയിലെ വില കുറയ്ക്കാൻ സാധിക്കില്ല എന്നാണ് എന്ന കമ്പനികളുടെ വാദം.നികുതി കുറയ്ക്കലാണ് ഉചിതമെന്ന് അവർ മന്ത്രിയെ ധരിപ്പിക്കും.
Also read: നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക