ബോളിവുഡ് വീണ്ടും വിവാഹാഘോഷങ്ങളിലേക്ക്. ബോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രൺവീർ സിങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം നവംബർ 19 ന് ഉണ്ടാകുമെന്ന് സൂചന. ദീപിക ഇപ്പോൾ വിവാഹത്തിന്റെ ഷോപ്പിംഗ് തിരക്കുകളിലാണെന്നാണ് അഭ്യൂഹങ്ങൾ. വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്കായി ദീപികയുടെ മാതാപിതാക്കൾ മുംബൈയിൽ നിന്നും ബെംഗളുരുവിലേക്ക് വന്നു പോയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇരുകുടുംബങ്ങളും ഈ വാർത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഓം ശാന്തി ഓമിൽ ഷാരൂഖാന്റെ നായികയായാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ബന്ദ് ബജാ ബറാതിൽ അനുഷ്കയ്ക്കൊപ്പം ആയിരുന്നു രൺവീറിന്റെ തുടക്കം. സഞ്ജയ് ലീല ബന്സാരിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചു വേഷമിട്ടത്. പിന്നീട് പദ്മാവത് എന്ന ചിത്രത്തിലും ഇരുവരും ജോഡിയായി. രാംലീലയുടെ സമയം എംജിയിൽ തന്നെ ഇരുവരും പൊതുപരിപാടികളിൽ പ്രത്യക്ഷപെട്ടു തുടങ്ങിയിരുന്നു. അന്ന് മുതലേ ഇവർ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഇരുവരും ഇത്തരം ഗോസ്സിപ്പുകളെ എതിർത്തിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.
Also read: കുമ്മനത്തിന്റെ ഒഴിവിൽ കെ. സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക