ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ ആന്തരിച്ചുവെന്നു സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം. വ്യാജ വാർത്ത വിശ്വസിച്ചു നിരവധി ആളുകൾ വാട്സാപ് ഫെയ്സ് ബുക്ക് എന്നിവയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പോസ്റ്റ് ഇട്ടു. ഒടുവിൽ വാർത്ത നിഷേധിച്ചു കൊണ്ട് ശ്രീരാമൻ തന്നെ രംഗത്തു വന്നു. “ചില മാനസിക രോഗികളാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ, ജോലിയും കൂലിയും ഇല്ലാത്ത ആളുകൾ കൈയിലുള്ള മൊബൈൽ കുന്ത്രാണ്ടം കൊണ്ട് കാട്ടുന്ന തെമ്മാടിത്തരമാണിത്.” അദ്ദേഹം പറഞ്ഞു.
നേരത്തെ നടൻ സലിം കുമാർ, മാമുക്കോയ, ജഗതി നടി കനക എന്നിവരെ കുറിച്ചും ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് ഇരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക