ഒലീവ് ഓയില്‍ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. കൂടാതെ കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന അപൂര്‍വ്വം എണ്ണകളില്‍ ഒന്നാണിത്.ഹൃദയപ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റുന്നതു തന്നെ കാരണം.
കൂടാതെ ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.
ഒലീവ് ഓയില്‍ തലച്ചോറിനും നല്ലതാണ്. ഇത് രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ രക്തസമ്മര്‍ദം കൃത്യമായ രീതിയില്‍ നില നിർത്തുന്നു. ശരീരത്തെ ക്യാല്‍സ്യം ആഗിരണം ചെയ്യാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിയ്ക്കും.
പല സെക്സ് പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇതിലെ പല ഘടകങ്ങളും സെക്സ് സംബന്ധമായ ആരോഗ്യത്തിനും സെക്സ് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ഉപകാരപ്രദമായ വഴികളാണിവ.
Also Read: പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ഇതാ ചില ലക്ഷണങ്ങൾ
ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്. സെക്സ് നല്ല രീതിയില്‍ നടക്കണമെങ്കില്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കണം. ഇതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലിനാണ് ഈ കഴിവുള്ളത്. രക്തപ്രവാഹം വര്‍ദ്ധിക്കുന്നത് പുരുഷന്മാരില് ഉദ്ധാരണത്തിനും സ്ത്രീ പുരുഷന്മാരില് സെക്സ് താല്പര്യങ്ങള്ക്കും അത്യാവശ്യമാണ്. ഇവിടെ ഒലീവ് ഓയില്‍ ഫലപ്രദമായി വര്‍ത്തിയ്ക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്.
ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന് ഉല്പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്. പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ നല്ല സെക്സിനും ഉദ്ധാരണത്തിനുമെല്ലാം അത്യാവശ്യമാണ്. സ്ത്രീകളില്‍ സെക്സ് ധര്‍മങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ഈസ്ട്രജനുമാണ്.
ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഈ രീതിയിലും ഒലീവ് ഓയില്‍ ലൈംഗികതയ്ക്കു സഹായകമാകുന്നുണ്ട്. അതുപോലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്.
Also Read: ഈ ഭക്ഷണങ്ങൾ പുരുഷനെ സെക്സിൽ സ്മാർട്ട് ആക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക