ബ്രൈറ്റ് ലൈറ്റ് ഇട്ട് എതിരെ വരുന്ന വാഹനങ്ങൾ, റോഡിലെ കണ്ണിൽപ്പെടാത്ത ഗട്ടറുകൾ തുടങ്ങി രാത്രിയിലെ ഡ്രൈവിങ് അത്ര സുഖകരമായ ഏർപ്പാടല്ല. രാത്രിയിൽ സുരക്ഷിതമായും സൗകര്യപ്രദമായും വാഹനമോടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
കാറിന്റെ ഹെഡ് ലൈറ്റുകളും മറ്റു ലൈറ്റുകളും വേണ്ടത്ര വെളിച്ചം നൽകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.
മാപ്പ് ലൈറ്റുകളോ മറ്റ് ഇന്റീരിയർ ലൈറ്റുകളോ ഓൺ ആക്കിയിടാതിരിക്കുക. ഇത് വാഹനം ഓടിക്കുന്നയാളിന്റെ കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.
ഗ്ലാസ്സുകൾ വയ്ക്കണമെന്നുണ്ടെങ്കിൽ ആന്റി റിഫ്ലക്റ്റീവ് കോട്ടിങ് ഉള്ള ഗ്ലാസ്സുകൾ ഉപയോഗിക്കുക. ഇത്തരം ഗ്ലാസ്സുകൾ വെളിച്ചം പാകത്തിന് കടത്തി വിടും.
രാത്രിയിൽ സൺ ഗ്ലാസ്സുകൾ പൂർണമായും ഒഴിവാക്കുക. അത്യാവശ്യമില്ലെങ്കിൽ രാത്രിയുള്ള ഡ്രൈവിങ്ങിൽ ഒരു തരത്തിലുള്ള ഗ്ലാസുകളും ഒഴിവാക്കുന്നതാണ് നല്ലത്.
വിൻഡ് ഷീൽഡുകൾ ന്യൂസ്പേപ്പർ കൊണ്ട് തുടച്ചു വൃത്തിയാക്കുക. ഇവയിലെ പൊടിയും അഴുക്കും പകൽസമയത്തു പ്രശ്നമുണ്ടാക്കിയില്ലെങ്കിലും രാത്രി ഗ്ളൈർ അടിക്കാൻ ഇടയാക്കും.
ഫോഗ് ലൈറ്റുകൾ രാത്രിയിൽ റോഡിലെ കാഴ്ചകൾ കൂടുതൽ വ്യക്തമായി സഹായിക്കും. ഇത്തരം ചെറിയ ലൈറ്റുകൾ വാഹനത്തിൽ കരുതാം.
മുന്നിലേക്ക് മാത്രം നോക്കാതെ ഇടയ്ക്കിടെ കണ്ണുകൾ ചലിപ്പിക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ കണ്ണുകൾക്ക് പെട്ടെന്ന് ക്ഷീണം തോന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക