സൂപ്പർസ്റ്റാർ രജനികാന്തിനോടൊപ്പം ആരാധകനെടുത്ത സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ആരാധകന്റെ അഭ്യർഥനയ്ക്ക് ‘ഷുവർ ഡാ കണ്ണാ’ എന്ന് മറുപടി നൽകിയാണ് രജനി സെൽഫിക്ക് പോസ് ചെയ്തത്. ആരാധകൻ തന്നെയാണ് രജനിയോടൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ഈ വിവരം ട്വിറ്ററിൽ പങ്കു വച്ചത്.
വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന രജനിയെ ആരാധകൻ പിന്തുടരുകയായിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇത് രജനിയുടെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ കാർ നിർത്തി കാര്യമന്വേഷിക്കുകയും ഫോട്ടോഎടുക്കാൻ സന്തോഷത്തോടെ അനുവാദം കൊടുക്കുകയുമായിരുന്നു.
Also Read: ആമിയുടെ ഓർമകൾക്ക് 9 വയസ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക