കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഭാരോദ്വഹക സഞ്ജിത ചാനു ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. നിരോധിത അനബോളിക് സ്റ്റെറോയിഡായ ടെസ്റ്റസ്റ്റെറോണ്‍ ആണ് ചാനു ഉപയോഗിച്ചതെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
അന്താരാഷ്ട്ര ഭാരോദ്വഹക ഫെഡറേഷെന്റ ഉത്തേജകവിരുദ്ധ നിയമ നടപടികളുടെ ഭാഗമായുള്ള പരിശോധനയിലാണ് തെളിഞ്ഞത്. ഇത് പോസിറ്റീവ് ആണെന്ന് കണ്ടെത്തി അടുത്ത ടെസ്റ്റിൽ കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ ചാനു ശിക്ഷനടപടി നേരിടേണ്ടി വരും.
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കി. വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വര്‍ണം നേടിയിരുന്നത്. 2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കി. വിഭാഗത്തിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു.
Also Read: പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക