നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എന്തും അധികമായാല്‍ വിഷമാണ് എന്ന് എല്ലാവര്ക്കും അറിയാം. പലപ്പോഴും ഇതിനോടൊപ്പം ചില കൂട്ടുകള്‍ ചേരുമ്പോള്‍ അതുണ്ടാക്കുന്ന അനാരോഗ്യമാണ് പ്രശ്നമാവുന്നത്. അതിൽ പ്രധാനമായതാണ് സോഡ നാരങ്ങ കഴിക്കുന്നത്. അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലപ്പോഴും വളരെ വലിയ അനാരോഗ്യത്തിനാണ് കാരണമാകുന്നത്. എപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവരുടെ പിന്നില്‍ പലപ്പോഴും സോഡയും ഒരു കാരണം തന്നെയാണ്.
ഉപ്പിട്ട നാരങ്ങ സോഡ കുടിക്കുന്നത് അമിതവണ്ണം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടി കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ സോഡ ഇന്നത്തോടെ നിര്‍ത്തുന്നതാണ് നല്ലത്. ഡയറ്റ് സോഡയെന്ന പേരിലും ഇത് ലഭിയ്ക്കുമെങ്കിലും ഇതെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രശ്നം സൃഷ്ടിയ്ക്കുന്നു. ഉപ്പിട്ട സോഡയും ഇത്തരത്തില്‍ തടി കൂട്ടുന്നതിന് പ്രശ്നമുണ്ടാക്കുന്നുണ്ട്.
അതുപോലെ വിശയ്ക്കുമ്പോൾ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ച് നോക്കൂ. ഇതി നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സോഡ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക