തിരുവനന്തപുരം: സംസ്ഥാനത്തിന് കിട്ടുന്ന അധിക നികുതി വരുമാനത്തില്‍ നിന്ന് ഒരു രൂപ കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു. പെട്രോളിന് 1 രൂപ 10 പൈസ കുറഞ്ഞ് 81.48 ആയി. ഡീസലിന് 1 രൂപ 8 പൈസ കുറഞ്ഞ് 74.10 ആയി.
പുതിയ തീരുമാനം നടപ്പാകുന്നതിലൂടെ 500 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാകും. നിലവില്‍ പെട്രോളിന് 32 ശതമാനവും ഡീസലിന് 25 ശതമാനവും ആണ് സംസ്ഥാനം ഈടാക്കുന്ന നികുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക