കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. അഞ്ചിന് സ്കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ അത് മാറ്റി ജൂൺ പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്കൂള്‍ തുറക്കുന്നത് ജൂൺ 12 വരെ നീട്ടിവയ്ക്കാന്‍ തീരുമാനമായത്. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ സ്കൂളുകള്‍ വെള്ളിയാഴ്ച തുറന്നെങ്കിലും ജൂൺ അഞ്ചു വരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക