കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജ നാടിന് സമര്‍പ്പിച്ചു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ആസൂത്രണം ചെയ്ത 76 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള ആദ്യ കെട്ടിടമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ഉപേയാഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടം നിലവില്‍ വന്നതോടെ സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് വലിയ ആശ്വാസമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക