ബഡായ് ബംഗ്ലാവ് എന്ന സൂപ്പർഹിറ്റ് ചാനൽ പരിപാടിയിലൂടെ ജനപ്രീതിയാർജ്ജിച്ച ഓൺസ്ക്രീൻ താരജോഡികളാണ് രമേശ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതിമാരായണ് പരിപാടിയിൽ എത്തുന്നത്. തന്റെ സ്വന്തം ഭാര്യയെക്കാൾ പ്രേക്ഷകർ തന്നോടൊപ്പം കാണാൻ ആഗ്രഹിക്കുന്നത് ആര്യയെ ആണെന്ന് പിഷാരടി ഈ ഇടയ്ക്ക് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിഷാരടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
“പലയിടത്തും സൗമ്യയോടൊപ്പം (പിഷാരടിയുടെ ഭാര്യ) പോകുമ്പോൾ ആര്യയെ ആളുകൾ ചോദിക്കാറുണ്ട്. സൗമ്യയാണ് ഭാര്യ എന്നറിയുമ്പോൾ അപ്പോൾ ആര്യയോ എന്ന് അമ്പരപ്പോടെയാണ് അവർ ചോദിക്കുന്നത്. തീയേറ്ററിൽ പോയപ്പോൾ സൗമ്യയോട് ഒരു സ്ത്രീ പറയുകയാണ്, ഞങ്ങൾക്ക് ആര്യയെയാണ് ഇഷ്ടമെന്ന്.” പിഷാരടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക